Connect with us

Kerala

ചെന്നിത്തല നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

നാല് മാസം മുന്‍പും ഇതേ ഹോസ്റ്റലില്‍ മറ്റൊരു വിദ്യാര്‍ഥിനിയും ജീവനൊടുക്കിയിരുന്നു.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഭിഗീതാണ് മരിച്ചത്. വിദ്യാര്‍ഥി ജീവനൊടുക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല. നാല് മാസം മുന്‍പും ഇതേ ഹോസ്റ്റലില്‍ മറ്റൊരു വിദ്യാര്‍ഥിനിയും ജീവനൊടുക്കിയിരുന്നു.

ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എസ് നേഹയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിലായിരുന്നു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് മറ്റൊരു വിദ്യാര്‍ഥിനി കൂടി ജീവനൊടുക്കിയിരിക്കുന്നത്. നവോദയ സ്‌കൂളിനെതിരെ വ്യാപകമായ റാഗിങ് പരാതികള്‍ വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്.

Latest