Connect with us

Kerala

അതെല്ലാം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വരുന്നതാണ്; തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി മന്ത്രി കെ ബി ഗണേഷ് കുമാര്‍

മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടുവെന്നും നേരത്തേയും നിരവധി സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും ഭാര്യ ബിന്ദു മേനോന്‍ ആരോപിച്ചിരുന്നു

Published

|

Last Updated

പത്തനാപുരം |  തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വരുന്നതാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയങ്ങളുണ്ടെന്നും ഇതൊന്നും കേരള ജനതക്ക് ആവശ്യമുള്ള കാര്യങ്ങളേ അല്ലെന്നും പുതിയ വിവാദങ്ങളോട് മന്ത്രി പ്രതികരിച്ചു. മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടുവെന്നും നേരത്തേയും നിരവധി സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും ഭാര്യ ബിന്ദു മേനോന്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

ഗണേഷ് കുമാറിന് പ്രണയമുണ്ടോയെന്ന് ചോദിച്ചാല്‍ മാധവിക്കുട്ടിക്ക് പ്രണയമുണ്ടോയെന്ന് ചോദിക്കുന്നതുപോലയേ ഉള്ളൂ. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയമുണ്ട്. എല്ലാവരോടും സ്നേഹമാണ്. കാരണം പ്രണയമില്ലാത്തവന്‍ പൊട്ടനാ. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. മഹാനായ ജവഹര്‍ലാല്‍ നെഹ്രുവിന് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചാണ് കല്യാണം കഴിച്ചത്. വാജ്പേയിക്കുണ്ടായിരുന്നു. ചൂടുള്ള പ്രണയമാണ് ആവശ്യമെന്ന് മാധവിക്കുട്ടി മരിക്കുന്നതുവരെയും പറഞ്ഞിരുന്നു.ഇതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വരുന്ന കാര്യങ്ങളാണ്. ഒരു മനുഷ്യന്റെ രാഷ്ട്രീയമാണ് നോക്കേണ്ടത്. ഗണേഷ് കുമാര്‍ എന്ന ജനപ്രതിനിധി ജനങ്ങളോടെങ്ങനെ, ജനങ്ങള്‍ക്കെന്തെല്ലാം ഉപകാരം ചെയ്തു കേരളം എന്ന സംസ്ഥാനത്തിന് എന്ത് ഗുണം ചെയ്തുവെന്നാണ് നോക്കേണ്ടത്. അല്ലാതെ വ്യക്തിപരമായ കാര്യങ്ങളെ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുന്നത് പൈസ കൊടുത്തുള്ള രാഷ്ട്രീയം ആണ്. ഇവിടെ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന ഒരു രാഷ്ട്രീയമാണത്. ഇതിനകത്ത് ബിജെപിയും പങ്കാളിയാണെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു

---- facebook comment plugin here -----

Latest