From the print
ദയനീയം ഇന്ത്യ
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 4-0ന് സ്വന്തമാക്കി.
സതാംപ്്ടൺ | ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലും ഇന്ത്യക്ക് തോൽവി. 56 റൺസിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 4-0ന് സ്വന്തമാക്കി.
ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ജോസ് ബട്‌ലറുടെ സെഞ്ച്വറിയും (64 പന്തിൽ 131) ഹാരി ബ്രൂക്കിന്റെ അർധ സെഞ്ച്വറിയുമാണ് (45 പന്തിൽ 95) ഇംഗ്ലണ്ടിനെ വമ്പൻ സ്‌കോറിലേക്ക് നയിച്ചത്. ബട്‌ലർ എട്ട് സിക്‌സും 12 ബൗണ്ടറിയും ബ്രൂക്ക് എട്ട് സിക്‌സും നാല് ബൗണ്ടറിയും നേടി. ഇഷാൻ കിഷൻ (35 പന്തിൽ 56), തിലക് വർമ (25 പന്തിൽ 53), ശ്രേയസ്സ് അയ്യർ (16 പന്തിൽ 28), സഞ്ജു സാംസൺ (14 പന്തിൽ 27) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറർമാർ. ഇംഗ്ലണ്ടിനായി സാം കറൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ലോകകപ്പ് ജേതാക്കളായ ഇന്ത്യ തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഇന്ത്യ ജയിക്കാതെ പോകുന്നത്. സൂര്യകുമാർ യാദവിൽ നിന്ന് ശ്രേയസ്സ് അയ്യർ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത ശേഷം ഒരു മത്സരം പോലും ജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യൻ താരങ്ങൾ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് അരമണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്.
Content Highlights: England defeated India by 56 runs in the fifth T20I to win the series 4-0. Jos Buttler smashed 131 runs while Harry Brook scored 95 to guide England to a massive total of 257. India could only score 201 runs despite half-centuries from Ishan Kishan and Tilak Varma.



