Connect with us

National

തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ ഷോക്കേറ്റ് നാല് മരണം

ലോഹ പൈപ്പ് ഉയര്‍ത്തി താഴേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത് അബദ്ധത്തില്‍ മുകളിലൂടെ പോയ ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയത്.

Published

|

Last Updated

ചെന്നൈ |  ചെങ്കല്‍പട്ട് ജില്ലയിലെ മാമല്ലപുരത്ത് സ്വകാര്യ റിസോര്‍ട്ടില്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് തൊഴിലാളികള്‍ മരിച്ചു. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഇരുമ്പ് പൈപ്പ് ഉയര്‍ത്തുന്നതിനിടെ അത് മുകളിലൂടെ പോവുകയായിരുന്ന ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടി തൊഴിലാളികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയും മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

നെയ്ക്കപ്പി ഗ്രാമത്തിലെ പ്രഭു (33), വസന്തപുരിയിലെ ബാലാജി (20), മാമല്ലപുരത്തെ ബാഷാ ഭായ് (45), കടുംബാടി ഗ്രാമത്തിലെ രാജേന്ദ്രന്‍ (55) എന്നിവരാണ് മരിച്ചവര്‍. പരുക്കേറ്റ ഭഗവാന്‍ (45) സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

ഉച്ചയ്ക്ക് 2.30 ഓടെ തൊഴിലാളികള്‍ ലോഹ പൈപ്പ് ഉയര്‍ത്തി താഴേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത് അബദ്ധത്തില്‍ മുകളിലൂടെ പോയ ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയത്. പൈപ്പിലൂടെ വൈദ്യുതി കടന്നുപോയതോടെ തൊഴിലാളികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

റിസോര്‍ട്ട് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡും പോലീസും എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി ചെങ്കല്‍പട്ട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ മാമല്ലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Four workers were electrocuted to death during borewell construction at a resort in Mamallapuram, Tamil Nadu. The tragedy occurred when an iron pipe they were lifting touched an overhead high-tension power line. One worker was injured and hospitalized, while the police registered a case.

 

Latest