Connect with us

International

പിതാവിന്റെ രക്തത്തിന് തീർച്ചയായും പ്രതികാരം ചെയ്യും: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ

കൊല്ലപ്പെട്ട മുൻഗാമിയുടെ മരണത്തിന് പ്രതികാരം ചെയ്യുക എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നും അത് തീർച്ചയായും നടപ്പാക്കുമെന്നും അദ്ദേഹം

Published

|

Last Updated

ടെഹ്റാൻ | യു എസ് ഇസ്റാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ മുൻഗാമിയും പിതാവുമായ ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് തീർച്ചയായും പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ പ്രസ്താവിച്ചു. തന്റെ ഔദ്യോഗിക ടെലഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട ലിഖിത സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട മുൻഗാമിയുടെ മരണത്തിന് പ്രതികാരം ചെയ്യുക എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നും അത് തീർച്ചയായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 28 ന് നടന്ന യു എസ് ഇസ്റാഈൽ വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത്. ഇതിനു മാസങ്ങൾക്ക് ശേഷം നടന്ന അദ്ദേഹത്തിന്റെ ഖബറടക്ക ചടങ്ങുകളുടെ ഭാഗമായാണ് മകനും പുതിയ പരമോന്നത നേതാവുമായ മുജ്തബ ഖാംനഈ സന്ദേശം നൽകിയത്.

രക്തസാക്ഷിത്വം വരിച്ച നേതാവിന്റെയും ഈ രണ്ട് യുദ്ധങ്ങളിലെയും എല്ലാ രക്തസാക്ഷികളുടെയും രക്തത്തിന് കുറ്റവാളികളായ കൊലയാളികളോട് ഞങ്ങൾ പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

Content Highlights:

Iran’s Supreme Leader Ayatollah Mojtaba Khamenei pledged to avenge his father Ali Khamenei who was killed in US-Israeli airstrikes on February 28. In a message during the funeral ceremonies, Khamenei stated that revenge is the demand of the nation. He vowed justice against the criminal killers.

 

Latest