Connect with us

Kerala

പാറശ്ശാലയിൽ പട്ടാപ്പകൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമശ്രമം; രണ്ടുപേർ പിടിയിൽ

അവസാനവർഷ പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷം വിദ്യാർഥിനി  ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെയാണ് സംഭവം.

Published

|

Last Updated

തിരുവനന്തപുരം| പട്ടാപ്പകൽ ലോ കോളജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമശ്രമം. ചെറുവാരക്കോണം സി എസ്ഐ  ലോ കോളേജിലെ അവസാനവർഷ വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗസംഘം വിദ്യാർഥിനിയെ കടന്നുപിടിച്ച ശേഷം അതിവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.

അവസാനവർഷ പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷം വിദ്യാർഥിനി  ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെയാണ് സംഭവം. ചെറുവാരക്കോണം ആർ പി എസ് ട്രേഡേഴ്സിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്.

സംഭവത്തെ തുടർന്ന് വിദ്യാർഥിനി ആദ്യം പാറശ്ശാല പോലീസിൽ പരാതി നൽകിയെങ്കിലും സംഭവം തമിഴ്നാട് അതിർത്തി പ്രദേശത്തായതിനാൽ കളിയിക്കാവിള പോലീസിനെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. ബൈക്ക് ഓടിച്ചിരുന്ന കുരുന്തൻകോട് സ്വദേശി ഭാരതി ബാബുവിനെയും ലൈംഗികാതിക്രമശ്രമം നടത്തിയ 17-കാരനെയുമാണ് അറസ്റ്റ് ചെയ്തത്.  പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Content Highlights:
A headless male body was found washed ashore at Nellikkunnu beach in Kasaragod. Local fishermen spotted the highly decomposed body on Saturday morning and alerted the police. The body has been moved to the Kasaragod General Hospital mortuary for post-mortem analysis.

Latest