Connect with us

International

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Published

|

Last Updated

ഹനോയ്| വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമായിരുന്നു സംഭവം. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

പ്രാദേശിക സമയം രാവിലെ 10.30ഓടെ ഹോൻ മേ റട്ട് ങോയ് ദ്വീപിന് സമീപത്താണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു.

അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ബന്ധുക്കൾക്ക് സഹായം നൽകുന്നതിനായി നിയന്ത്രണ മുറികൾ (കൺട്രോൾ റൂം) സജ്ജീകരിച്ചതായും എംബസി അറിയിച്ചു.

ഹോ ചി മിൻ സിറ്റി കൺട്രോൾ റൂം നമ്പറുകൾ: 84-36-281-7930, 84-91-552-3714, 84-33-452-0414

ഹാനോയി എംബസി കൺട്രോൾ റൂം നമ്പർ: 84-91-308-9165

സഹായത്തിനും വിവരങ്ങൾക്കുമായി ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഇന്ത്യൻ മിഷൻ അറിയിച്ചു.

Content Highlights:
A speed boat carrying 32 Indian tourists capsized near Phu Quoc Island in Vietnam, leaving 15 people dead. Several passengers remain missing as rescue operations continue at the accident site. The Indian Embassy in Vietnam is monitoring the situation and has set up control rooms for assistance.

Latest