Business
മലബാറിന് പകുതിവില സമ്മാനിച്ച് ലുലു ഓൺ സെയിൽ; ജനങ്ങൾ ഉത്സവമാക്കി ഫ്ളാറ്റ് ഫിഫ്റ്റി വിൽപ്പന
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയിലെല്ലാം 50 ശതമാനം വിലക്കുറവോടെ ഷോപ്പിങ്ങ് നടത്താൻ സാധിക്കും.
50 ശതമാനം വിലക്കുറവുമായി ലുലു മാളിൽ ആരംഭിച്ച ലുലു ഓൺ സെയിലിന്റെ തിരക്ക്.
കോഴിക്കോട്| 50 ശതമാനം വിലക്കുറവുമായി ലുലു മാളിൽ ആരംഭിച്ച ഈ വർഷത്തെ ലുലു ഓൺ സെയിൽ ഇനി രണ്ട് ദിവസം കൂടി. ജൂലൈ 12 വരെ നീണ്ട് നിൽക്കുന്ന ലുലു ഓൺ സെയിലിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഷോപ്പിങ്ങിനെ ഉത്സവമാക്കി മാറ്റുന്ന തരത്തിലാണ് ഉപഭോക്താക്കളുടെ പങ്കാളിത്തം. വീട്ടിലേക്കാവശ്യമായ എല്ലാ ഉത്പ്പന്നങ്ങളും ഒരു കുടക്കീഴിൽ 50 ശതമാനം വിലക്കിഴിവിൽ ഒരുക്കുന്ന ഓഫറിനെ ഉപഭോക്താക്കൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.
ലുലു മാളിൽ പ്രവർത്തിക്കുന്ന വിവിധ ഷോപ്പുകളും ദേശീയ അന്താരാഷ്ട്ര ബ്രാൻഡുകളും ഓഫർ മേളയുടെ ഭാഗമാണ്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വിലക്കുറവിൽ ഇവിടെ നിന്ന് സ്വന്തമാക്കാൻ സാധിക്കും.
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയിലെല്ലാം 50 ശതമാനം വിലക്കുറവോടെ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മെഗാ സെയിൽ ദിവസങ്ങളിൽ മിഡ് നൈറ്റ് വിൽപ്പയും നടക്കുന്നുണ്ട്. രാത്രി 9 മണിക്ക് ആരംഭിക്കുന്ന ഒരു രൂപ മുതൽ തുടങ്ങുന്ന ലേലത്തിലൂടെ ആകർഷകമായ വിലക്കുറവിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉത്പ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. ഓഫർ സെയിൽ നിബന്ധനകൾക്ക് വിധേയമായിരിക്കും.
Content Highlights:
The annual Lulu On Sale mega shopping event offering 50 percent discount concludes on July 12. National and international brands across Lulu Hypermarket, Lulu Fashion, and Lulu Connect are participating in the fest. Special midnight auctions starting from one rupee are also attracting huge crowds.


