National
ഒഡിഷയില്‍ എടിഎം മെഷീന്‍ മോഷ്ടിച്ചു കൊണ്ടു പോയി, വന്‍ കവര്‍ച്ച; അന്വേഷണം ആരംഭിച്ചു
അഞ്ച് അജ്ഞാതര്‍ മഹീന്ദ്ര താര്‍ ഉപയോഗിച്ച് എടിഎം പുറത്തെടുത്ത് കുറച്ച് ദൂരെ ഉപേക്ഷിച്ചു പോയതായാണ് വിവരം
ബാലസോര്‍|ഒഡിഷയിലെ ബാലസോറില്‍ കവര്‍ച്ച സംഘം എടിഎം മെഷീന്‍ മോഷ്ടിച്ചു കൊണ്ടു പോയി. കാറിലെത്തിയ സംഘം എടിഎം ബൂത്ത് തകര്‍ത്തു. പിന്നാലെ മെഷീന്‍ വാഹനത്തില്‍ കെട്ടിവലിച്ച് കൊണ്ടു പോകുകയുമായിരുന്നു. പണം മോഷ്ടിച്ച ശേഷം എടിഎം മെഷീന്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ രണ്ടു മണിയ്ക്കും 2.30നുമിടയില്‍ അഞ്ച് അജ്ഞാതര്‍ മഹീന്ദ്ര താര്‍ ഉപയോഗിച്ച് എടിഎം പുറത്തെടുത്ത് കുറച്ച് ദൂരെ ഉപേക്ഷിച്ചു പോയതായാണ് വിവരം ലഭിച്ചത്. വാഹനം തിരിച്ചറിയുന്നതിനും മോഷണശ്രമത്തില്‍ ഉള്‍പ്പെട്ട അഞ്ച് പ്രതികളെ കണ്ടെത്തുന്നതിനുമായി പോലീസ് ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
ഈ സംഭവം ടുഡിഗാഡിയ മാര്‍ക്കറ്റ് പ്രദേശത്ത് സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രദേശത്ത് സമാനമായ സംഭവങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ട്. സമാനമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് രാത്രി പട്രോളിംഗ് ശക്തമാക്കണമെന്നു പ്രദേശവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു.
Content Highlights:
A five-member gang stole an ATM machine from Tudigadia market in Balasore, Odisha, using a Mahindra Thar. The culprits dragged the machine away, looted the cash, and abandoned it nearby. Police have launched an investigation using CCTV footage, while locals demand increased night patrolling.


