National
പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു; പ്രതി അറസ്റ്റില്‍
പെണ്‍കുട്ടിയും സൂരജ് വാഗ്മാരെയും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരില്‍ സൂരജുമായി തര്‍ക്കമുണ്ടായിരുന്നു.
മുംബൈ|മുംബൈയില്‍ പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും സൂരജ് വാഗ്മാരെയും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരില്‍ സൂരജുമായി തര്‍ക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
തര്‍ക്കത്തെ തുടര്‍ന്ന് പ്രതി കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. വനമേഖലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോറന്‍സിക് സംഘവും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ കോള്‍ വിവരങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജ് വാഗ്മാരെ പിടിയിലായത്. സംഭവത്തില്‍ സമത നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
Content Highlights:
A 17-year-old girl was brutally murdered by her 21-year-old boyfriend Suraj Waghmare in Mumbai following a dispute over her friendship with another person and marriage. The accused slit her throat and dumped the body near Sanjay Gandhi National Park. Samata Nagar police arrested him using CCTV and tower locations.


