Editors Pick
ഇൻസ്റ്റാഗ്രാമിൽ ആ കിടിലൻ ഫീച്ചർ ഇനി ഇല്ല! ഉപയോക്താക്കളുടെ പ്രതിഷേധത്തിന് പിന്നാലെ മെറ്റ ആ ഫീച്ചർ പിൻവലിച്ചു; കാരണം ഇതാണ്
മ്യൂസ് ഇമേജ് എന്ന തങ്ങളുടെ ഏറ്റവും പുതിയ എ ഐ ഇമേജ് ജനറേഷൻ ടൂളിന്റെ ഭാഗമായാണ് മെറ്റ ഈ ഫീച്ചർ ഈ ആഴ്ച ആദ്യം അവതരിപ്പിച്ചത്.
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ പൊതു അക്കൗണ്ടുകൾ ഉപയോഗിച്ച് ആർക്കും എ ഐ ചിത്രങ്ങൾ നിർമ്മിക്കാൻ അനുമതി നൽകുന്ന പുതിയ ഫീച്ചർ (AI Image Generation Feature) മെറ്റ ഔദ്യോഗികമായി പിൻവലിച്ചു. ഉപയോക്താക്കളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത സ്വകാര്യതാ ആശങ്കകളും ആഗോളതലത്തിലെ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് കമ്പനിയുടെ പിൻമാറ്റം. തങ്ങളുടെ പുതിയ ഫീച്ചർ ലക്ഷ്യം തെറ്റിപ്പോയതായും ഉപയോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഈ ഫീച്ചർ പിൻവലിക്കുകയാണെന്നും ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ വ്യക്തമാക്കി.
മ്യൂസ് ഇമേജ് എന്ന തങ്ങളുടെ ഏറ്റവും പുതിയ എ ഐ ഇമേജ് ജനറേഷൻ ടൂളിന്റെ ഭാഗമായാണ് മെറ്റ ഈ ഫീച്ചർ ഈ ആഴ്ച ആദ്യം അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിലെ ഏതൊരു പബ്ലിക് അക്കൗണ്ടും ചാറ്റ്‌ബോട്ടിൽ മെൻഷൻ ചെയ്തുകൊണ്ട് ആ അക്കൗണ്ടിലെ ചിത്രങ്ങൾ ഉപയോഗിച്ച് പുതിയ എ ഐ ചിത്രങ്ങൾ നിർമ്മിക്കാൻ മറ്റുള്ളവർക്ക് സാധിക്കുന്നതായിരുന്നു ഈ ഫീച്ചർ. ഇതിനായി അക്കൗണ്ട് ഉടമയുടെ പ്രത്യേകം അനുമതി വാങ്ങേണ്ടതില്ല എന്നതായിരുന്നു പ്രധാന പ്രശ്നം. 18 വയസ്സിന് മുകളിലുള്ള എല്ലാ പബ്ലിക് അക്കൗണ്ട് ഉടമകളെയും അവരുടെ അറിവോ സമ്മതമോ കൂടാതെ ഡിഫോൾട്ടായി ഈ ഫീച്ചറിന്റെ ഭാഗമാക്കുകയാണ് മെറ്റ ചെയ്തത്.

അപരിചിതർക്ക് വരെ തങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് പുതിയ എ ഐ ചിത്രങ്ങൾ നിർമ്മിക്കാൻ ഇത് വഴി സാധിക്കുമെന്നത് വലിയ രീതിയിലുള്ള സ്വകാര്യതാ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനെതിരെ ഇൻഫ്ലുവൻസർമാരും സാധാരണ ഉപയോക്താക്കളും ഹോളിവുഡ് ടാലന്റ് ഏജൻസികളും ഉൾപ്പെടെ രംഗത്തെത്തി. ഇൻസ്റ്റാഗ്രാം സെറ്റിങ്സിൽ പോയി ഉപയോക്താക്കൾ ഇത് സ്വയം ഓഫാക്കാത്ത പക്ഷം ചിത്രങ്ങൾ എ ഐ നിർമ്മാണത്തിന് ഉപയോഗിക്കപ്പെടുമായിരുന്നു.
ഉപയോക്താക്കൾക്ക് മികച്ചൊരു ക്രിയേറ്റീവ് ടൂൾ നൽകുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും എന്നാൽ ഈ ഫീച്ചർ ഉദ്ദേശിച്ച ഫലം നൽകിയില്ലെന്ന് മനസ്സിലാക്കുന്നതായും മെറ്റ അറിയിച്ചു. പ്രതിഷേധം കനത്തതോടെ പബ്ലിക് അക്കൗണ്ടുകളിലെ ചിത്രങ്ങൾ എ ഐ ആവശ്യങ്ങൾക്കായി റീയൂസ് ചെയ്യാനുള്ള സെറ്റിങ്സിലെ ഓപ്ഷനും മെറ്റ പൂർണ്ണമായി നീക്കം ചെയ്തിട്ടുണ്ട്.
Content Highlights:
Meta has officially discontinued a controversial AI feature that allowed users to generate custom images by referencing public Instagram accounts. The tech giant admitted the feature missed the mark following global backlash from privacy advocates over automatic opt-in settings. Meta has now completely disabled the tool and removed the data reuse settings toggle for public accounts.


