Connect with us

National

വിയറ്റ്നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും

21 പേരെ രക്ഷപ്പെടുത്തിയിരുന്നു.

Published

|

Last Updated

ന്യൂഡൽഹി| വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍  മരിച്ചവരിൽ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. അപകടത്തിൽ  15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചതായാണ് റിപ്പോർട്ട്. 32 വിനോദ സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.

വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ്. സ്വകാര്യ മെഡിക്കൽ കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോംപ്ലിമെന്ററി വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. വിയറ്റ്നാം അധികൃതരുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിരന്തരം ബന്ധപ്പെടുകയാണെന്നും കുടുംബത്തിന് ആവശ്യമായ കോൺസുലർ സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Readവിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 മരണം, രക്ഷാപ്രവർത്തനം തുടരുന്നു അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ‘വിയറ്റ്നാമിലെ ഫു ക്വോക്കിന് സമീപം ഇന്ത്യക്കാർ ഉൾപ്പെട്ട ബോട്ട് അപകടത്തിന്റെ ദാരുണമായ വാർത്ത അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ എംബസിയും കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നു. നമ്മുടെ ഉദ്യോഗസ്ഥർ വിയറ്റ്നാം അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്’, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Content Highlights:
A Malayali couple is among the fifteen Indian tourists who died after a speed boat capsized near Phu Quoc Island in Vietnam. The incident occurred near Hon May Rut Ngoi island. The Indian Embassy is coordinating rescue and relief operations with local authorities.

Latest