Kerala
കൊല്ലത്ത് കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു
വൈദ്യുതി പോസ്റ്റില്‍ നിന്ന് വീട്ടിലേക്കുള്ള ലൈന്‍ പൊട്ടികിടക്കുകയായിരുന്നു
കൊല്ലം| കൊല്ലം പുത്തൂരില്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ചവറ സ്വദേശി അല്‍ത്താഫ്(48) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിക്കാണ് സംഭവം. ആറ്റുവാശ്ശേരിയിലെ വീട്ടില്‍ വൈദ്യുതി നഷ്ടപ്പെട്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധിക്കാനെത്തിയതാണ് ജീവനക്കാരന്‍.
വൈദ്യുതി പോസ്റ്റില്‍ നിന്ന് വീട്ടിലേക്കുള്ള ലൈന്‍ പൊട്ടികിടക്കുകയായിരുന്നു. ഇത് ശരിയാക്കുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി ജീവനക്കാരനെ താഴെയിറക്കി സിപിആര്‍ നല്‍കിയിരുന്നു. പിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights:
A 48-year-old KSEB employee named Altaf from Chavara died of electrocution in Puthoor, Kollam. The incident occurred around 4 PM while he was repairing a broken power line leading to a house in Attuvassery. Although the fire force rushed him to a private hospital after administering CPR, his life could not be saved.





