Kerala
ബസുകളിലെ വിദ്യാര്‍ഥി കണ്‍സെഷന്‍; പ്രായപരിധി 27 വയസ്സാക്കി ഉയര്‍ത്തി
40 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാം
തിരുവനന്തപുരം | സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ പ്രായപരിധി 27 വയസ്സായി ഉയര്‍ത്തി മോട്ടോര്‍ വാഹനവകുപ്പ്. ഇതോടൊപ്പം വിദ്യാര്‍ഥികളുടെ സഞ്ചാരപരിധി 40 കിലോമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തേ, 24 വയസ്സായിരുന്ന പ്രായപരിധിയാണ് ഇപ്പോള്‍ 27 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
കണ്‍സെഷനെച്ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഇടപെടല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴ് വരെ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യാം. എന്നാല്‍ മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും കണ്‍സെഷന് അര്‍ഹതയുണ്ടായിരിക്കുക. ക്രാഷ് കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കും പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യം ലഭിക്കില്ല.
ഇതോടൊപ്പം വിതരണത്തിലെ സുതാര്യത ഉറപ്പാക്കാന്‍ ഇനി മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും കണ്‍സഷന്‍ കാര്‍ഡ് ലഭ്യമാക്കുക. “MVD leads’ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്. ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും കണ്‍സെഷന്‍ ആനുകൂല്യം ലഭിക്കുക. മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി ഇതിന് അപ്രൂവല്‍ നല്‍കും. ശേഷം വിദ്യാര്‍ഥികള്‍ക്ക് ആപ്പ് വഴി കണ്‍സെഷനായി അപേക്ഷിക്കാം. വിദ്യാര്‍ഥി അപേക്ഷിക്കുന്ന സ്ഥാപനത്തിന് ആപ്പ് വഴി തന്നെ അറിയിപ്പ് ലഭിക്കും.
അപേക്ഷകന്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥി തന്നെയെന്ന് മോട്ടോര്‍ വാഹനവകുപ്പ് പൂര്‍ണമായി ഉറപ്പുവരുത്തിയ ശേഷമായിരിക്കും
Content Highlights: The Kerala Motor Vehicles Department has raised the student bus concession age limit from 24 to 27 years and expanded the travel radius to 40 kilometers. This benefit applies exclusively to full-time students in government-recognized institutions. The concession cards will now be issued online via the MVD leads mobile application.





