Connect with us

Kerala

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; മലപ്പുറം സ്വദേശിക്കെതിരെ കേസ്

പോസ്റ്റിന് താഴെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രകോപനപരമായ കമന്റുകള്‍ ഇട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ്

Published

|

Last Updated

മലപ്പുറം|  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മലപ്പുറം സൈബര്‍ പോലീസ് കേസെടുത്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സൈബര്‍ പട്രോളിംങ്ങിനിടെയാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് പോലീസ് പറഞ്ഞു.പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തതായും പോലീസ് അറിയിച്ചു. പോസ്റ്റിന് താഴെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രകോപനപരമായ കമന്റുകള്‍ ഇട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

Content Highlights: The Malappuram Cyber Police registered a case against a native of Parappanangadi for issuing a death threat against PM Narendra Modi on Facebook. The threat was detected during routine cyber patrolling and the post has been removed. Police are collecting details of users who left provocative comments.

 

Latest