Connect with us

Kerala

പത്തനംതിട്ടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ ഹൃദയസ്തംഭനം മൂലം മരിച്ചു

പത്തനംതിട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ എസ് സി പി ഒ ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പന്തളം കുളനട ഉള്ളന്നൂര്‍ ചൈതന്യയില്‍ അനൂപ് (39) ആണ് മരിച്ചത്. ശനിയാഴ്ച ഇദ്ദേഹത്തിന് സൈബര്‍ പോലീസ് സ്റ്റേഷനില്‍ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

പത്തനംതിട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍ക്വസ്റ്റ് പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. പത്തനംതിട്ടയിലെ സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം തിങ്കളാഴ്ച രാവിലെ 9.30 മണിയോടെ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിക്കും. ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ അഭിവാദ്യം അര്‍പ്പിക്കും. തുടര്‍ന്ന് പന്തളം കുളനട ഉള്ളൂരിലെ വസതിയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: വീണ. മകള്‍: ശിവാംഗി വി അനൂപ്.

അനൂപ് എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ 2014 മുതല്‍ ജോലി ചെയ്തു വരുന്നു. 2025 ഫെബ്രുവരി മാസം മുതല്‍ പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നു. മണ്ഡല മകരവിളക്ക് കാലയളവില്‍ ശബരിമല ടെലികമ്യൂണിക്കേഷന്‍ ലൈസന്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Content Highlights: A 39-year-old Senior Civil Police Officer named Anoop died due to a heart attack during his night duty at the Pathanamthitta Cyber Police Station. His colleagues rushed him to a private hospital after he felt unwell, but he could not be saved. The funeral will be held on Monday afternoon.

 

Latest