Kerala
അസ്സ്വുഫ്ഫ നാട്ടു ദർസ് ഫിസിക്കൽ ആയി മാത്രം നടത്തണം: യൂട്യൂബിലും ഓൺലൈനിലും പാടില്ലെന്ന് നിർദേശം
ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ദർസ് സംഘടിപ്പിക്കുന്നതും പരിഭാഷപ്പെടുത്തുന്നതും ഒരു കാരണവശാലും അനുവദനീയമല്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
കോഴിക്കോട് | സമസ്ത സെന്റിനറിയുടെ ഭാഗമായി സുൽത്വാനുൽ ഉലമ രചിച്ച ‘അൽവജീസ്’ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിക്കുന്ന അസ്സ്വുഫ്ഫ നാട്ടു ദർസ് ഫിസിക്കൽ ആയി മാത്രം നടത്തണമെന്ന് സെന്റിനറി ചെയർമാൻ പേരോട് അബ്ദുർ റഹിമാൻ സഖാഫി, കൺവീനർ വണ്ടൂർ അബ്ദുർറഹിമാൻ ഫൈസി എന്നിവർ അറിയിച്ചു.
നാട്ടു ദർസ് റെക്കോർഡ് ചെയ്ത് യൂട്യൂബ് ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിലോ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലോ അപ്‌ലോഡ് ചെയ്യുന്നതും ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ദർസ് സംഘടിപ്പിക്കുന്നതും പരിഭാഷപ്പെടുത്തുന്നതും ഒരു കാരണവശാലും അനുവദനീയമല്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
സമൂഹത്തിൽ നിന്ന് ഈ പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മഹത്തായ സംരംഭത്തിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകരെയും ഉസ്താദുമാരെയും പഠിതാക്കളെയും നേതൃത്വം അഭിനന്ദനങ്ങൾ അറിയിച്ചു.
Content Highlights:
The Samastha Centenary Assuffa Naattu Darz based on Al Wajees must be conducted strictly as physical classes. The management highly appreciated the massive public support for the initiative. Authorities strictly prohibited uploading recorded videos to YouTube or any other online platforms. Perode Abdurahman Saqafi and Wandoor Abdurahman Faizi urged strict compliance with these guidelines.



