Connect with us

Kerala

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

സംഭവത്തില്‍ ഇയാള്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു.

Published

|

Last Updated

തിരുവനന്തപുരം| മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായ മൂങ്കോട്ടുകോണം സ്വദേശി ടോമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ കടുത്ത അധിക്ഷേപ ഭാഷയിലുള്ള ശബ്ദസന്ദേശം ഇയാള്‍ പങ്കുവെച്ചത്. ശമ്പളം ലഭിക്കുന്നതിലെ കാലതാമസവും മറ്റ് പ്രതിസന്ധികളും ഉന്നയിച്ചായിരുന്നു ഉന്നത ഭരണകര്‍ത്താക്കള്‍ക്കെതിരെ കേട്ടാലറക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളടങ്ങിയ സന്ദേശം ഗ്രൂപ്പില്‍ അയച്ചത്. ഈ വോയ്സ് നോട്ട് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തു.

Content Highlights:
A KSRTC conductor named Tom from the Kattakkada depot has been suspended for making defamatory remarks against the Chief Minister and Home Minister. The employee shared an abusive voice note in a KSRTC WhatsApp group over salary delays. The Kattakkada police have registered a case against him.

Latest