Connect with us

Kerala

കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി

കാണാതായ ഹിമാചല്‍ സ്വദേശിയും കണ്‍സ്ട്രക്ഷന്‍ മാനേജരുമായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നു.

Published

|

Last Updated

മേപ്പാടി | വയനാട് മേപ്പാടി കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. കാണാതായ ഹിമാചല്‍ സ്വദേശിയും കണ്‍സ്ട്രക്ഷന്‍ മാനേജരുമായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. വിക്രമിന്റെ ബന്ധുക്കള്‍ സ്ഥലത്തുണ്ട്. ഇവര്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ മൃതദേഹം വിക്രമിന്റേത് തന്നെയാണെന്ന് ഉറപ്പിക്കാനാവൂ.

ദുരന്ത സ്ഥലത്തിന് സമീപത്തെ ഏലത്തോട്ടത്തിലെ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഈമാസം ഏഴിനാണ് മേപ്പാടി കള്ളാടി മേഖലയില്‍ മീനാക്ഷി പാലത്തിനോട് ചേര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്.

ദുരന്തവുമായി ബന്ധപ്പെട്ട റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കരാറുകാരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ് റിപോര്‍ട്ടെന്നാണ് വിവരം. മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. ദുരന്തത്തിന്റെ തലേദിവസവും സുരക്ഷ ഉറപ്പാക്കാന്‍ കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുതെന്ന് കരാര്‍ കമ്പനിയോട് നിര്‍ദേശിച്ചിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണമാണ്. പരിസ്ഥിതി അനുമതി വ്യവസ്ഥ പാലിച്ചോ എന്ന് പരിശോധിക്കുമെന്നും അന്വേഷണത്തിന് രണ്ട് സ്വതന്ത്ര സമിതികളെ നിയോഗിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Content Highlights:
One more body has been recovered from the Kalladi disaster site, bringing the total death toll to eight. Intense search and rescue operations are still underway in the affected region to locate missing persons. Local authorities and emergency teams are coordinating the recovery efforts.

 

 

 

 

 

 

 

 

 

---- facebook comment plugin here -----

Latest