UAE
മികച്ച വിജയം; മിടുക്കരെ അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്
വ്യക്തികളെ ശാക്തീകരിക്കുന്നതിനുള്ള മികച്ച അന്തരീക്ഷം രാജ്യം തുടര്‍ന്നും ഒരുക്കും. വിദ്യാഭ്യാസം ഏറ്റവും വലിയ ദേശീയ പദ്ധതിയായി തുടരും.
ദുബൈ | ജനറല്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഉന്നത വിജയം കൈവരിച്ച യു എ ഇയിലെ മികച്ച എട്ട് വിദ്യാര്‍ഥികളെ അഭിനന്ദിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. മികച്ച വിജയം സ്വന്തമാക്കിയ അബീര്‍, ആദം, ഹിസ്സ, അലി, അബ്ദുല്ല, റാശിദ്, ശൈഖ, മറിയം എന്നിവരെ പേരെടുത്ത് പരാമര്‍ശിച്ചാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്.
നിങ്ങളെയോര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും ഇമാറാത്തിന്റെ ഭാവി നിര്‍മാണത്തില്‍ നിങ്ങള്‍ പങ്കാളികളാകുമെന്ന് ഉറപ്പുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. വ്യക്തികളെ ശാക്തീകരിക്കുന്നതിനുള്ള മികച്ച അന്തരീക്ഷം രാജ്യം തുടര്‍ന്നും ഒരുക്കും. വിദ്യാഭ്യാസം നമ്മുടെ ഏറ്റവും വലിയ ദേശീയ പദ്ധതിയായി തുടരുമെന്നും വര്‍ത്തമാനകാലത്തിലും ഭാവിയിലും നമ്മുടെ കുട്ടികളാണ് രാജ്യത്തിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളുടെ വിജയത്തിനായി ഉറക്കമൊഴിഞ്ഞ് പ്രയത്നിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത മാതാപിതാക്കളെയും അവരില്‍ അറിവിനോടും കഠിനാധ്വാനത്തോടുമുള്ള താത്പര്യം വളര്‍ത്തിയ അധ്യാപകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
Content Highlights:
UAE Vice President and Ruler of Dubai Sheikh Mohammed bin Rashid Al Maktoum congratulated eight outstanding students for their brilliant academic performance. The leader praised their dedication and hard work in achieving top positions. He wished the talented students continued success in their future educational and professional journeys.



