International
കാനഡയില്‍ സ്ട്രീറ്റ് ഫെസ്റ്റിനിടെ വെടിവെപ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
നാലുപേര്‍ക്ക് പരുക്കേറ്റു. സെന്റ് ക്ലെയര്‍ അവന്യൂവിലെ സ്ട്രീറ്റ് ഫെസ്റ്റിനിടെയാണ് വെടിവെപ്പുണ്ടായത്.
ടൊറന്റോ | കാനഡയിലെ ടൊറന്റോയിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടോടെ സെന്റ് ക്ലെയര്‍ അവന്യൂവിലെ സ്ട്രീറ്റ് ഫെസ്റ്റിനിടെയാണ് വെടിവെപ്പുണ്ടായത്.
ടൊറന്റോയിലെ വാര്‍ഷികോത്സവമായ ‘സല്‍സ ഓണ്‍ സെന്റ് ക്ലെയര്‍’ നടക്കുമ്പോഴായിരുന്നു അക്രമം. പരിപാടി നടക്കുന്നയിടത്തേക്ക് എത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൃത്യത്തിനു ശേഷം അക്രമികള്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
പ്രതികള്‍ക്കായി പോലീസ് ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശമാകെ സുരക്ഷാസേന വളഞ്ഞിട്ടുണ്ട്.
---- facebook comment plugin here -----

