Connect with us

International

വിയത്‌നാം ബോട്ടപകടം: മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ തുടരുന്നു

മരിച്ച 15 ഇന്ത്യക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.

Published

|

Last Updated

കൊല്ലം | വിയത്‌നാം ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. എന്നാല്‍, മൃതദേഹങ്ങള്‍ ഉടന്‍ എത്തിക്കാന്‍ കഴിയുമോ എന്നതില്‍ ആശയക്കുഴപ്പമുണ്ട്. മരിച്ച കൊല്ലം സ്വദേശികളായ തോമസിന്റെയും ലൗനി തോമസിന്റെയും മൃതദേഹം ചൊവ്വാഴ്ചയോടെ എത്തുമെന്നാണ് കരുതുന്നതെന്ന് തോമസിന്റെ ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30ഓടെ ഹോന്‍ മേ റട്ട് ങോയ് ദ്വീപിന് സമീപത്തായി ഉണ്ടായ അപകടത്തില്‍ മരിച്ച 15 ഇന്ത്യക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഇന്ത്യക്കാരില്‍ മറ്റ് മൂന്നുപേര്‍ ആന്ധ്രക്കാരും 10 പേര്‍ തമിഴ്നാട്ടുകാരുമാണ്. 32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 21 പേരെ രക്ഷപ്പെടുത്തി.

ഹോന്‍ മേ റട്ട് ങോയ് ദ്വീപില്‍ നിന്നും ആന്‍ ങോയ് തുറമുഖത്തേക്ക് തിരിച്ച ബോട്ടാണ് 400 മീറ്റര്‍ പിന്നിടുന്നതിനിടെ തലകീഴായി മറിഞ്ഞത്. കടല്‍ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റുമാണ് ബോട്ട് മറിയാന്‍ ഇടയാക്കിയതെന്നാണ് വിവരം. അപകടത്തില്‍ വിയത്‌നാം പ്രധാനമന്ത്രി ലെ മിന്‍ ഹോങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Content Highlights: Efforts are underway by the Indian Embassy and NORKA to repatriate the mortal remains of the Malayali couple killed in the Vietnam boat tragedy. A C Thomas and his wife Loveni Thomas from Kottarakkara lost their lives when a speed boat carrying Indian tourists capsized near Phu Quoc Island. The Kerala government is actively coordinating with administrative authorities to speed up the repatriation process.

Latest