Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യമില്ല

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് എന്‍ വിജയകുമാര്‍ ജാമ്യഹരജി നല്‍കിയത്.

Published

|

Last Updated

കൊല്ലം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. എന്‍ വിജയകുമാര്‍ സമര്‍പ്പിച്ച രണ്ട് ജാമ്യഹരജികളും കോടതി തള്ളി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് എന്‍ വിജയകുമാര്‍ ജാമ്യഹരജി നല്‍കിയത്.

കട്ടിളപ്പാളി കേസിലും ദ്വാരപലക ശില്‍പ കേസിലും വിജയകുമാര്‍ പ്രതിയാണ്. എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡിലെ അംഗമായിരുന്നു വിജയകുമാര്‍. എ പത്മകുമാറിന്റെ നിര്‍ദേശ പ്രകാരമാണ് രേഖകളില്‍ ഒപ്പിട്ടതെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിന്റെ മൊഴി.

Latest