Connect with us

Kerala

കോട്ടയത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കോട്ടയം|കോട്ടയത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വാടക വീടിനുള്ളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയുമുണ്ടായിരുന്നു.

ഇരുവരുടേയും ശരീരത്ത് നിന്ന് രക്തം വാർന്ന നിലയിലാണ് ഉണ്ടായിരുന്നത്. സമീപ വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ പൊൻകുന്നം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ആത്മഹത്യയാണോ എന്നത് വ്യക്തമാക്കാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.

 

 

Latest