National
പശ്ചിമേഷ്യന്‍ സംഘര്‍ഷം: രാജ്യസഭയിലെ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന; ഇരുസഭകളിലും പ്രതിപക്ഷ ബഹളം
ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ഊര്‍ജ സുരക്ഷയ്ക്കുമാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി|പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സര്‍ക്കാര്‍ നിലപാട് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കുന്നതിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ഊര്‍ജ സുരക്ഷയ്ക്കുമാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യമന്ത്രി രാജ്യസഭയില്‍ അറിയിച്ചു. പ്രസ്താവനക്കിടെ രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പുറത്തേക്ക് ഇറങ്ങിപ്പോയ പ്രതിപക്ഷം സഭക്ക് പുറത്തു പ്രതിഷേധിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യപ്പെട്ടാണ് പാര്‍ലമെന്റിന്റെ ആദ്യദിനത്തില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ നല്‍കിയ നോട്ടീസ് സ്പീക്കര്‍ തള്ളി. ഇതോടെ സഭയില്‍ ബഹളമായി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പൗരന്മാരുടെ സുരക്ഷക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കിയത്. രാജ്യത്തിന്റെ ഇന്ധന പ്രതിസന്ധി സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷത്തിന് താല്‍പര്യം ദേശസ്‌നേഹം അല്ലെന്നും സഭ തടസ്സപ്പെടുത്തുകയാണെന്നും ജെപി നദ്ധ വിമര്‍ശിച്ചു.


