Connect with us

Ongoing News

അബുദാബിയിലെ ഹിന്ദു ക്ഷേത്രവും ദുബൈ ഗ്ലോബൽ വില്ലേജും അനിശ്ചിത കാലത്തേക്ക് അടച്ചു

സന്ദർശകർക്ക് പ്രവേശനമില്ലാത്ത സമയത്തും ലോക സമാധാനത്തിനും സംരക്ഷണത്തിനുമായി സ്വാമിമാർ ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥനകൾ തുടരും

Published

|

Last Updated

അബുദാബി/ദുബൈ | യു എ ഇയിലെ ഹിന്ദു ക്ഷേത്രമായ ബി എ പി എസ് ഹിന്ദു മന്ദിറും വിനോദ സഞ്ചാര കേന്ദ്രമായ ദുബൈ ഗ്ലോബൽ വില്ലേജും അനിശ്ചിത കാലത്തേക്ക് അടച്ചു. രാജ്യത്തെ സുരക്ഷാ നിർദേശങ്ങൾ മുൻനിർത്തിയും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

നിലവിലെ സാഹചര്യം പരിഗണിച്ചും ദേശീയ സുരക്ഷാ ഉപദേശങ്ങൾക്ക് അനുസൃതമായും സന്ദർശകർക്കായി ക്ഷേത്രം അടച്ചിടുമെന്ന് അബുദാബി ബി എ പി എസ് ഹിന്ദു മന്ദിർ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഭക്തരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മന്ദിർ വ്യക്തമാക്കി. സന്ദർശകർക്ക് പ്രവേശനമില്ലാത്ത സമയത്തും ലോക സമാധാനത്തിനും സംരക്ഷണത്തിനുമായി സ്വാമിമാർ ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥനകൾ തുടരും. ക്ഷേത്രം വീണ്ടും തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായ മുൻകരുതൽ നടപടിയെന്ന നിലയിലാണ് ദുബൈ ഗ്ലോബൽ വില്ലേജും അടച്ചിട്ടിരിക്കുന്നത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനമുണ്ടാകില്ല. വീണ്ടും തുറക്കുന്നത് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾക്കായി സന്ദർശകർ വെബ്‌സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Summary

The BAPS Hindu Mandir in Abu Dhabi and Global Village in Dubai have been closed to the public until further notice. These steps were taken in alignment with national security advisories and official safety guidelines to ensure the wellbeing of all visitors. Authorities have urged the public to follow official channels for updates and avoid spreading rumors.

---- facebook comment plugin here -----

Latest