Connect with us

International

ഇസ്റാഈൽ-യു എസ് ആക്രമണം; ഇറാനിൽ കുടിയിറക്കപ്പെട്ടത് 32 ലക്ഷം പേർ

യുദ്ധം തുടരുന്ന സാഹചര്യത്തിൽ പലായനം ചെയ്യുന്നവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യതയെന്നും ഇത് വലിയ മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യു എൻ എച്ച് സി ആർ

Published

|

Last Updated

ജനീവ | ഇസ്റാഈൽ-യു എസ് സംയുക്ത സൈനിക നീക്കം ആരംഭിച്ച ഫെബ്രുവരി 28-ന് ശേഷം ഇറാനിൽ 3.2 ദശലക്ഷം (32 ലക്ഷം) ആളുകൾ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടതായി യു എൻ അഭയാർത്ഥി ഏജൻസി (UNHCR). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രാഥമിക കണക്കുകളെ അടിസ്ഥാനമാക്കിയാണ് അഭയാർത്ഥി ഹൈക്കമ്മീഷണറുടെ ഓഫീസ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

യുദ്ധം തുടരുന്ന സാഹചര്യത്തിൽ പലായനം ചെയ്യുന്നവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യതയെന്നും ഇത് വലിയ മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യു എൻ എച്ച് സി ആർ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ആക്രമണം രൂക്ഷമായ മേഖലകളിൽ നിന്നുള്ള കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങൾ തേടി മാറിക്കൊണ്ടിരിക്കുകയാണ്.

കുടിയിറക്കപ്പെട്ടവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം നേരിടുന്ന വെല്ലുവിളികൾ ആശങ്കാജനകമാണെന്നും ഏജൻസി വ്യക്തമാക്കി.

Summary

The UN Refugee Agency has reported that approximately 3.2 million people have been internally displaced within Iran since the start of hostilities on February 28. UNHCR estimates that this number will continue to climb as long as military actions persist. The agency warned of an escalating humanitarian crisis and an urgent need for global assistance to support the displaced households.

Latest