അമേരിക്കൻ വ്യോമസേനയുടെ പക്കലുള്ള ഏറ്റവും അത്യാധുനികവും ‘അജയ്യവും’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഫ് 35 സ്റ്റെൽത്ത് യുദ്ധവിമാനം ഇറാൻ തകർത്തതായി സൂചന. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യുഎസ്-ഇസ്റാഈൽ-ഇറാൻ യുദ്ധത്തിനിടയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തിന് ആധാരമായ നീക്കങ്ങൾ നടന്നത്. മിഡിൽ ഈസ്റ്റിലെ ഒരു വ്യോമതാവളത്തിൽ ഒരു അമേരിക്കൻ എഫ് 35 വിമാനം അടിയന്തരമായി ഇറക്കിയതോടെയാണ് വാർത്തകൾ പുറംലോകം അറിഞ്ഞത്. വിമാനം ഇറാനിൽ ഒരു ദൗത്യം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇറാൻറെ ആക്രമണത്തിന് ഇരയായതാണെന്ന് ചില യുഎസ് മാധ്യമങ്ങളും ഇറാൻറെ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വികസിതമായ അഞ്ചാം തലമുറ യുദ്ധവിമാനമായാണ് ലോക്ഹീഡ് മാർട്ടിൻ നിർമ്മിച്ച എഫ് 35 കണക്കാക്കപ്പെടുന്നത്. ശത്രുക്കളുടെ റഡാറുകളുടെ കണ്ണിൽ പെടാതെ പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതിക വിദ്യ ഈ വിമാനത്തിനുണ്ട്. ചുറ്റുമുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച് പൈലറ്റിന് 360 ഡിഗ്രി കാഴ്ചപ്പാട് നൽകുന്ന അത്യാധുനിക സെൻസറുകൾ, ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിയുന്ന സൂപ്പർസോണിക് ശേഷി എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്
വീഡിയോ സ്റ്റോറി കാണാം.
Summary
The report discusses the recent claims regarding Iran allegedly targeting and hitting a United States F-35 Lightning II stealth fighter jet. While Iran’s IRGC released footage claiming a successful strike, US officials state the aircraft made a safe emergency landing and the pilot is stable. If confirmed, this would mark the first time an ‘invincible’ F-35 has been struck by enemy fire in combat, signaling a significant shift in the ongoing conflict.






