Connect with us

National

നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി

മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

Published

|

Last Updated

ബിഹര്‍| ബിഹാറില്‍ നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. വീടിന് സമീപത്തെ വീട്ടില്‍ നിന്ന് കുട്ടി നാരങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി. അനുവാദമില്ലാതെ നാരങ്ങ പറിച്ചു എന്നാരോപിച്ച് വീട്ടുടമയും പന്ത്രണ്ടോളം വരുന്ന സംഘവും കുട്ടിയെ മര്‍ദിക്കുകയായിരുന്നു.

ക്രൂരമായ മര്‍ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം ഉയര്‍ത്തി. മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

പ്രതിഷേധം ശക്തമായതോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി സംസാരിച്ച പോലീസ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.

Content Highlights:
A 12-year-old boy was brutally beaten to death by a mob in Bihar for allegedly picking lemons from a neighbor’s tree. The police have arrested 12 individuals in connection with the incident following intense protests by local residents who blocked roads with the child’s body. Authorities have deployed a large police force to maintain order and have promised strict legal action against all those involved in the lynching.