Connect with us

National

അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ആറ് പേർ മരിച്ചു

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

Published

|

Last Updated

ചെന്നൈ| തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ആറുമരണം. തിരുപ്പൂര്‍ വെള്ളകോവിലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രിച്ചി-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ കാങ്കയത്തിന് സമീപമാണ് അപകടം നടന്നത്. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ഒരു ചരക്ക് ലോറി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ലോറി മാറ്റാനുള്ള ശ്രമത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥരും ലോറി ഡ്രൈവറും. അതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഇടിച്ചുതെറിപ്പിച്ച ശേഷമാണ് വാഹനം ലോറിയില്‍ ഇടിച്ചുകയറിയത്. കാര്‍ യാത്രക്കാരായ നാലുപേരും അപകടത്തില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനും ലോറി ഡ്രൈവറും മരിച്ചു. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

Latest