Kerala
മുഖ്യമന്ത്രി പ്രഖ്യാപനം വൈകില്ല; ഹൈക്കമാന്‍ഡ് തീരുമാനത്തിനായി കാത്തിരിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി
പ്രഖ്യാപനം വൈകുന്നത് ശരിയല്ലെന്നും ഇത് ഒരു ഉത്തരവാദിത്തപരമായ വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മലപ്പുറം| മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് ലീഗ് നേതൃ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപനം വൈകുന്നത് ശരിയല്ലെന്നും ഇത് ഒരു ഉത്തരവാദിത്തപരമായ വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വേഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹൈക്കമാന്‍ഡ് തീരുമാനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയാ ഗാന്ധി ലീഗ് നേതൃത്വവുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും, ഹൈക്കമാന്‍ഡ് തീരുമാനം വന്നാല്‍ ഉടന്‍ യു ഡി എഫ് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന്റെ മന്ത്രിമാരെ ഉള്‍പ്പെടെ തീരുമാനങ്ങള്‍ എടുക്കാനുള്ള ചുമതല സാദിഖലി തങ്ങള്‍ക്ക് നല്‍കിയതായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹൈക്കമാന്‍ഡ് തീരുമാനം വന്ന ഉടന്‍ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ലെന്നും, അധികാരത്തില്‍ എത്തുന്നത് യു ഡി എഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlights:
IUML leader P K Kunhalikutty stated that the decision regarding the Kerala Chief Minister announcement is expected soon from the Congress High Command. Speaking after the League leadership meeting in Malappuram, he emphasized that the delay in the announcement is a serious matter and urged for a quick resolution. He further mentioned that Panakkad Sadiq Ali Shihab Thangal has been authorized to decide on IUML ministers and a UDF meeting will follow the AICC decision.







