Connect with us

National

പൂനൈയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ബാരാമതി വിമാനത്താവളത്തിന് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം.

Published

|

Last Updated

പൂനൈ| മഹാരാഷ്ട്രയിലെ പൂനൈയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. ബാരാമതി വിമാനത്താവളത്തിന് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. റെഡ് ബേര്‍ഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.

വിമാനത്താവളത്തിന് സമീപമുള്ള ഗോജുബാവി ഗ്രാമത്തിന് മുകളിലൂടെ താഴ്ന്നു പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെടുകയായിരുന്നുവെന്ന് പൂനൈ റൂറല്‍ പൊലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗില്‍ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീഴുന്നതിനിടെ സമീപത്തെ വൈദ്യുത തൂണില്‍ ഇടിക്കുകയും പിന്നീട് നിലംപതിക്കുകയായിരുന്നു.

Content Highlights:
A training aircraft crashed near Baramati Airport in Maharashtra’s Pune district following a technical failure during flight. The aircraft, owned by Redbird Aviation, hit an electric pole before crashing into a field in Gojubavi village. The trainee pilot on board managed to survive the accident miraculously, and Pune Rural Police have initiated an investigation into the incident.

Latest