Kerala
പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം ഇന്ന്; അപരന്‍മാരും വിമതരും ഏറെ
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്
തിരുവനന്തപുരം | സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം ഇന്ന്. വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. അതോടെ മത്സരചിത്രം തെളിയും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്.
പല പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാരുടെ ഭീഷണിയുണ്ട്.സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 985 സ്ഥാനാര്‍ഥികളാണ് ഉള്ളത്. സൂക്ഷ്മ പരിശോധനയില്‍ 269 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാര്‍ഥികളാണുള്ളത്. തൊട്ടുപിന്നിലുള്ള തിരുവനന്തപുരത്ത് 16 സ്ഥാനാര്‍ഥികളുണ്ട്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഇന്ന് വൈകീട്ട് മൂന്ന് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. ഇവരെ വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണിയും നേതാക്കളും. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നതോടെ കേരളത്തിലെ യഥാര്‍ഥ മത്സര ചിത്രം തെളിയും. 2021 ല്‍ സംസ്ഥാനത്ത് 957 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

