Connect with us

Editors Pick

30 വയസ്സ് കഴിഞ്ഞാൽ വയറ് കൂടുന്നുണ്ടോ? കാരണം ഇതാണ്...

കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ നിന്നുള്ള ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി ഇതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്നു

Published

|

Last Updated

കാലിഫോർണിയ | വ്യായാമം ചെയ്തിട്ടും ആഹാരക്രമത്തിൽ മാറ്റം വരുത്തിയിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ല എന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ നിന്നുള്ള ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി ഇതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്നു. മുപ്പത് വയസ്സ് പിന്നിടുന്നതോടെ പലരിലും വയറിലെ കൊഴുപ്പ് വർദ്ധിക്കുന്നത് സ്വാഭാവികമാണെന്നും ഇതിന് പിന്നിൽ ശരീരത്തിലുണ്ടാകുന്ന ചില ജൈവിക മാറ്റങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുപ്പതുകൾക്ക് ശേഷം പേശികളുടെ അളവ് കുറയുന്നതും മെറ്റബോളിസം മന്ദഗതിയിലാകുന്നതും ഇതിന്റെ പ്രധാന കാരണങ്ങളാണ്.

മുപ്പത് വയസ്സ് കഴിയുന്നതോടെ ഓരോ പതിറ്റാണ്ടിലും മൂന്ന് മുതൽ എട്ട് ശതമാനം വരെ പേശികൾ ശരീരത്തിന് നഷ്ടമാകുന്നു. ഇത് കലോറി എരിച്ചുകളയാനുള്ള ശരീരത്തിന്റെ ശേഷി കുറയ്ക്കുന്നു. പേശികൾ കുറയുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കൂടുന്നു. കൂടാതെ ശരീരത്തിലെ ഇൻസുലിൻ സെൻസിറ്റിവിറ്റി ഓരോ പതിറ്റാണ്ടിലും ഏകദേശം നാല് മുതൽ അഞ്ച് ശതമാനം വരെ കുറയുന്നു. ഇത് കഴിക്കുന്ന കാർബോഹൈഡ്രേറ്റുകൾ പെട്ടെന്ന് പഞ്ചസാരയായി മാറാനും അത് വയറിന് ചുറ്റും കൊഴുപ്പായി അടിഞ്ഞുകൂടാനും കാരണമാകുന്നു. ഹോർമോൺ വ്യതിയാനങ്ങളും കോർട്ടിസോളിന്റെ അളവ് കൂടുന്നതും ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള വിസറൽ ഫാറ്റ് വർദ്ധിപ്പിക്കുന്നു.

മെറ്റബോളിസം കുറയുന്നതിന്റെ ലക്ഷണങ്ങളായി ശരീരഭാരം കൂടാതെ തന്നെ വയറ് വീർക്കൽ, ഉച്ചസമയങ്ങളിൽ അനുഭവപ്പെടുന്ന തളർച്ച, മധുരത്തോടുള്ള അമിതമായ ആഗ്രഹം, കാർബോഹൈഡ്രേറ്റ് കഴിച്ചാൽ ഉണ്ടാകുന്ന വയർ വീർക്കൽ എന്നിവ ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പരിഹാരമായി കൃത്യമായ ജീവിതശൈലി പിന്തുടരണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. ദിവസവും ശരീരഭാരത്തിന് ആനുപാതികമായി 1.2 മുതൽ 1.6 ഗ്രാം വരെ പ്രോട്ടീൻ കഴിക്കുക, ആഴ്ചയിൽ മൂന്ന് തവണയെങ്കിലും സ്ട്രെങ്ത് ട്രെയിനിങ് വ്യായാമങ്ങൾ ചെയ്യുക, ദിവസവും നടക്കുക, ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക എന്നിവയിലൂടെ വയറിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഡോ. സൗരഭ് സേത്തി പറയുന്നു.

---- facebook comment plugin here -----

Latest