Connect with us

Kerala

പൊതുപ്രവര്‍ത്തനത്തില്‍ നിന്നു തന്നെ തുടച്ചു നീക്കാന്‍ ആസൂത്രിത നീക്കം നടന്നു; പി പി ദിവ്യ സി പി എം കേന്ദ്ര നേതൃത്വത്തിനു കത്തയച്ചു

പി കെ ശ്യാമള തന്നെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയെന്ന ആരോപണവും കത്തിലുണ്ട്

Published

|

Last Updated

കണ്ണൂര്‍ | പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ടതിനു പിന്നാലെ പൊതുപ്രവര്‍ത്തനത്തില്‍ നിന്നു തന്നെ തുടച്ചു നീക്കാന്‍ ആസൂത്രിത നീക്കം നടന്നതായി കാണിച്ച് പി പി ദിവ്യ സി പി എം കേന്ദ്ര നേതൃത്വത്തിനു കത്തയച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള തന്നെ പ്രവര്‍ത്തനങ്ങളില്‍ നിന്ന അകറ്റി നിര്‍ത്തിയെന്ന ആരോപണവും കത്തിലുണ്ട്. വിപീകൃത ജില്ലാ കമ്മിറ്റിക്ക് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്.

എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായിബന്ധപ്പെട്ടു തനിക്കെതിരായി പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനപ്പരിശോധിക്കണമെന്നാണ് കത്തിലെ ആവശ്യം. പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവ് ചില നേതാക്കള്‍ തടയുന്നുവെന്ന് കത്തില്‍ ആരോപണമുണ്ട്. പാര്‍ട്ടി നടപടിക്കു പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നു മാറ്റിയത് പ്രതികാരമെന്നാണ് ആരോപണം. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ സെന്ററില്‍ നിന്നും നീക്കി. സി പി എം ജില്ലാ നേതൃത്വം അറിയാതെയാണ് ഇക്കാര്യം നടത്തിയതെന്നും കത്തില്‍ പറയുന്നു.

പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുകയാണെന്നു സൂചന നല്‍കി പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. എം എ ബേബി ദിവ്യയെ ഫോണില്‍ വിളിച്ചതായും വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ക്രമക്കേട് നടന്നതായി ആരോപിച്ച് പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്.

Content Highlights:Former Kannur District Panchayat President P P Divya sent a letter to the CPM central leadership seeking a review of the disciplinary action taken against her over ADM Naveen Babu’s death. She alleged an orchestrated effort to oust her from public life and named P K Shyamala for sidelining her. CPM General Secretary M A Baby contacted Divya, assuring her the issue would be discussed

---- facebook comment plugin here -----

Latest