Connect with us

Kerala

കേരളാ പി എസ് സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം

സബ് ഇന്‍സ്‌പെക്ടര്‍ നിയമന ക്രമക്കേടില്‍ വിവരാവകാശ മറുപടിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ ഉള്‍പ്പടെ തെറ്റിദ്ധരിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | സബ് ഇന്‍സ്‌പെക്ടര്‍ നിയമന ക്രമക്കേടില്‍ കേരളാ പി എസ് സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം. വിവരാവകാശ മറുപടിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ ഉള്‍പ്പടെ തെറ്റിദ്ധരിപ്പിച്ചതടക്കം ഗുരുതരമായ കുറ്റകൃത്യം ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി ലിജികുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
2010 ല്‍ നടന്ന സബ് ഇന്‍സ്‌പെക്ടര്‍ നിയമനത്തില്‍ മുന്‍ഗണന മറികടന്ന് മറ്റു മൂന്നു പേര്‍ക്ക് നിയമനം നല്‍കിയെന്നാണ് പരാതി. പി എസ് സി റീജിയണല്‍ ഓഫീസര്‍, അണ്ടര്‍ സെക്രട്ടറി, അപ്പീല്‍ അധികാരി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെ ഈ കേസും അന്വേഷിക്കും.

റാങ്ക് ലിസ്റ്റില്‍ മുന്‍ഗണന ലഭിക്കേണ്ട നാല് പേരുണ്ടായിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്ക് ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്നാണ് പരാതി നല്‍കിയത്. കോടതിയില്‍ കേസ് എത്തിയെങ്കിലും വിവരാവകാശ രേഖ തെറ്റായി വ്യാഖ്യാനിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആക്ഷേപമുണ്ട്.

Content Highlights:The Crime Branch has initiated a second investigation into alleged irregularities in the 2010 Kerala PSC Sub Inspector recruitment. The action follows a complaint by Kollam native Liji Kumar alleging court misdirection through false RTI responses. Home Minister Ramesh Chennithala ordered the Special Investigation Team to lead the probe.

 

---- facebook comment plugin here -----

Latest