Connect with us

Kerala

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ്; മുന്‍ വിസിയെ പ്രോസിക്യൂട്ട് ചെയ്യും

പ്രതികള്‍ക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറായി.

Published

|

Last Updated

തിരുവനന്തപുരം| കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസില്‍ മുന്‍ വിസിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ക്രൈംബ്രാഞ്ച്. പ്രതികള്‍ക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറായി. പ്രോസിക്യൂഷന് അനുമതി തേടി ക്രൈംബ്രാഞ്ച് എഡിജിപി കുറ്റപത്രം സര്‍ക്കാരിന് നല്‍കും.

അസിസ്റ്റന്റ് നിയമന പരീക്ഷ അട്ടിമറിച്ച് സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകികയറ്റിയെന്നാണ് കണ്ടത്തല്‍. പ്രധാന തൊണ്ടിമുതലായ ഉത്തരകടലാസ് നശിപ്പിച്ചിരുന്നു. മുന്‍ വിസി രാമചന്ദ്രന്‍നായര്‍, പ്രൊ വിസി ജയപ്രകാശ്, രജിസ്ട്രാര്‍ കെ എ ഹാഷിം, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എഎ റഷീദ്, എംപി റസ്സല്‍ കെഎ ആന്‍ഡ്രു എന്നിവരാണ് കേസിലെ പ്രതികള്‍. ഒരു സിന്‍ഡിക്കേറ്റ് അംഗം ബി എസ് രാജീവ് മരിച്ചിരുന്നു. ഈ കേസ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് എഴുതി തള്ളിയിരുന്നു.

Content Highlights: Crime Branch prepared a charge sheet to prosecute former Kerala University VC and syndicate members in the Assistant appointment scam. Candidates were selected illegally after destroying answer sheets to favor CPM leaders’ relatives. ADGP will forward the charge sheet for government sanction.

Latest