Kerala
വ്യാജ ഇ മെയില്‍ വഴി ആശയ വിനിമയം; ലുലു ഗ്രൂപ്പ് ഇറ്റാലിയന്‍ കമ്പനിക്കു നല്‍കാനുണ്ടായിരുന്ന 1.64 കോടിരൂപ അജ്ഞാതര്‍ തട്ടിയെടുത്തു
കമ്പനിയില്‍ നിന്ന് ഗെയിമിംഗ് ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ ലുലു ഗ്രൂപ്പ് നല്‍കാനുണ്ടായിരുന്ന തുകയാണ് തട്ടിയത്
കൊച്ചി | വ്യാജ ഇമെയില്‍ വിലാസം വഴി ആശയ വിനിമയം നടത്തി ലുലു ഗ്രൂപ്പില്‍ നിന്ന് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. ലുലു ഗ്രൂപ്പുമായി ദീര്‍ഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റലിയിലെ കമ്പനിയുടെ ഔദ്യോഗിക ഇമെയില്‍ വിലാസങ്ങളോട് സാമ്യമുള്ള വിലാസം ഉണ്ടാക്കിയാണ് അന്താരാഷ്ട്ര റീട്ടെയില്‍ വ്യാപാര ശൃംഖലയായ ലുലു ഗ്രൂപ്പിനെ കബളിപ്പിച്ചത്.
ഇറ്റാലിയന്‍ കമ്പനിയില്‍ നിന്ന് ഗെയിമിംഗ് ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ ലുലു ഗ്രൂപ്പ് നല്‍കാനുണ്ടായിരുന്ന തുകയാണ് തട്ടിയത്. ഇറ്റാലിയന്‍ കമ്പനിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി നടത്തിയ തട്ടിപ്പിനെതിരെ കൊച്ചി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടു മുതല്‍ 29 വരെയുള്ള കാലയളവില്‍ നടന്ന തട്ടിപ്പിനെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
Content Highlights: Fraudsters cheated Lulu Group out of Rs 1.64 crore by creating a fake email address impersonating a longtime Italian partner firm. The payment was intended for gaming equipment purchased from the supplier. Kochi Cyber Police registered a case and initiated an investigation into the incident.


