Ongoing News
അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ്: ജേതാക്കളായ പാക് ടീമിന് വന്‍ തുക പാരിതോഷികം
ടീമിലെ ഓരോ കളിക്കാരനും പത്ത് മില്യണ്‍ പാകിസ്താന്‍ രൂപയാണ് (32 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കുക.
ഇസ്‌ലാമാബാദ് | ഇന്ത്യയെ തോല്‍പ്പിച്ച് അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കളായ പാകിസ്താന്‍ ടീമിന് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ശഹബാസ് ശരീഫ്.
ടീമിലെ ഓരോ കളിക്കാരനും പത്ത് മില്യണ്‍ പാകിസ്താന്‍ രൂപയാണ് (32 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കുക.
കിരീടം നേടിയ പാക് ടീമിനും ഒഫീഷ്യല്‍സിനും ഒരുക്കിയ സ്വീകരണത്തിലാണ് ശഹബാസ് ശരീഫ് ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. മത്സരത്തില്‍ 191 റണ്‍സിനായിരുന്നു പാകിസ്താന്റെ ജയം.
---- facebook comment plugin here -----



