Connect with us

Ongoing News

റണ്‍മല കീഴടക്കി; വനിതാ പ്രീമിയര്‍ ലീഗ് കിരീടം ആര്‍ സി ബിക്ക്

ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ആര്‍ സി ബിയുടെ കിരീടധാരണം.

Published

|

Last Updated

വഡോദര | വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ടാം കിരീട നേട്ടവുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ആവേശം വാനാളമുയര്‍ന്ന കലാശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ആര്‍ സി ബിയുടെ കിരീടധാരണം. ഡല്‍ഹി ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെ മറികടന്നാണ് കപ്പുയര്‍ത്തിയത്.

വഡോദരയിലെ ബി സി എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. രണ്ട് പന്തുകള്‍ ശേഷിക്കെ ആര്‍ സി ബി വിജയലക്ഷ്യം മറികടന്നു. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കേയാണ് ടീം വിജയതീരമണഞ്ഞത്.

സ്മൃതി മന്ഥനയുടെയും (41 പന്തില്‍ 87), ജോര്‍ജിയ വോളി (54ല്‍ 79)ന്റെയും വെടിക്കെട്ട് പ്രകടനമാണ് ആര്‍ സി ബി വിജയത്തിന് ചുക്കാന്‍ പിടിച്ചത്. രാധാ യാദവ് അഞ്ച് പന്തില്‍ 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി ചിനെല്ലെ ഹെന്റി 34 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മിന്നു മണി, നന്ദനി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ജെമിമ റോഡ്രിഗ്‌സ്, ലോറ വോള്‍വാര്‍ട്ട്, ലിസെല്ലെ ലീ എന്നിവരുടെ കിടിലന്‍ ബാറ്റിങാണ് ഡല്‍ഹിയെ റണ്‍മല പടുത്തുയര്‍ത്താന്‍ സഹായിച്ചത്. ജെമിമ അര്‍ധശതകം നേടി (37 പന്തില്‍ 57). ലോറ 25 പന്തില്‍ 44ഉം ലീ 30 പന്തില്‍ 37ഉം റണ്‍സെടുത്തു. ഷഫാലി വര്‍മ 13ല്‍ 20 റണ്‍സ് സ്‌കോര്‍ ചെയ്തു. അരുന്ധതി റെഡ്ഢി, സയാലി സത്ഘരെ, നദിനെ ഡി ക്ലാര്‍ക് എന്നിവര്‍ ഡല്‍ഹിക്കായി ഓരോ വിക്കറ്റ് സ്വന്തമാക്കി.

---- facebook comment plugin here -----

Latest