Connect with us

Ongoing News

മറുപടിയില്ലാത്ത രണ്ട് ഗോള്‍; ഇക്വഡോറിന്റെ ഡോറടച്ച് മെക്‌സിക്കോ

22-ാം മിനുട്ടില്‍ ജൂലിയന്‍ ക്വിനോനെസും 31-ാം മിനുട്ടില്‍ റൗള്‍ ജിമെനെസുമാണ് മെക്‌സിക്കോക്കായി വല കുലുക്കിയത്.

Published

|

Last Updated

മെക്‌സിക്കോ | സിറ്റി ഇക്വഡോറിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്ത് മെക്‌സിക്കോ. 22-ാം മിനുട്ടില്‍ ജൂലിയന്‍ ക്വിനോനെസും 31-ാം മിനുട്ടില്‍ റൗള്‍ ജിമെനെസുമാണ് മെക്‌സിക്കോക്കായി വല കുലുക്കിയത്. അധിക സമയത്ത് ഇക്വഡോര്‍ താരം പിയറോ ഹിന്‍കാപി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

മെക്‌സിക്കോ 15 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ഇക്വഡോറിന്റേത് എട്ടിലൊതുങ്ങി. ഇതില്‍ ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകള്‍ മെക്‌സിക്കോയുടേത് മൂന്നും ഇക്വഡോറിന്റേത് ഒന്നും ആയിരുന്നു.

അതേസമയം, പന്ത് കൂടുതല്‍ സമയം കൈവശം വക്കുന്നതില്‍ മെക്‌സിക്കോയെ ഇക്വഡോര്‍ കടത്തിവെട്ടി-57 ശതമാനം. 43 ശതമാനമാണ് മെക്‌സിക്കന്‍ ഗോള്‍ പൊസഷന്‍. പാസുകള്‍: മെക്‌സിക്കോ-306, ഇക്വഡോര്‍-416.

Content Highlights:
Mexico secured a comfortable victory by defeating Ecuador with two unanswered goals. The match saw intense competition as Mexico completely shut down Ecuador’s attacking options. This impressive win highlights Mexico’s clinical performance and strong defensive strategy on the field.

Latest