Connect with us

Ongoing News

ഐവറിയെ വെട്ടി; നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍

നോര്‍വെക്കായി അന്റോണിയോ നുസ, എര്‍ലിംഗ് ഹോളണ്ട് എന്നിവര്‍ സ്‌കോര്‍ ചെയ്തു. അമാഡ് ഡയല്ലോയുടെ വകയായിരുന്നു ഐവറി കോസ്റ്റിന്റെ ആശ്വാസ ഗോള്‍.

Published

|

Last Updated

ടെക്‌സാസ് | ലോകകപ്പ് ഫുട്‌ബോളില്‍ ഐവറി കോസ്റ്റ് ഭീഷണിയെ മറികടന്ന് നോര്‍വെയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് നോര്‍വെ വിജയതീരമണഞ്ഞത്.

ആവേശകരമായ മത്സരത്തില്‍ നോര്‍വെയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 39-ാം മിനുട്ടില്‍ അന്റോണിയോ നുസയാണ് ടീമിനായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ അമാഡ് ഡയല്ലോയിലൂടെ ഐവറി കോസ്റ്റ് സമനില കണ്ടെത്തി.

പൂര്‍ണസമയം അവസാനിക്കാന്‍ നാല് മിനുട്ട് മാത്രം ശേഷിക്കേ എര്‍ലിംഗ് ഹാളണ്ട് നോര്‍വേക്കായി വിജയഗോള്‍ നേടി.

Content Highlights:
Norway advanced to the pre-quarterfinals after defeating Ivory Coast in a crucial match. The victory marks a significant milestone for the team in the tournament. Fans celebrated the thrilling performance that secured their spot in the next round.

---- facebook comment plugin here -----

Latest