Connect with us

From the print

നോക്കൗട്ട് ചിത്രം ഇന്ന് തെളിയും

അർജന്റീന ഇന്ന് ജോർദാനെ നേരിടും

Published

|

Last Updated

ഡാലസ് | ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ചിത്രം ഇന്ന് പൂർണമായി തെളിയും. ഗ്രൂപ്പ് ജെയിലെ അവസാന മത്സരങ്ങളിൽ ജോർദാൻ- അർജന്റീനയെയും അൾജീരിയ- ആസ്ത്രിയയെയും നേരിടും. ഈ മത്സരങ്ങളോടെ റൗണ്ട് ഓഫ് 32ൽ ഏറ്റുമുട്ടുന്ന ടീമുകൾ ഏതൊക്കെയെന്ന് വ്യക്തമാകും. രാവിലെ 7.30നാണ് ഇരു മത്സരങ്ങളും. നിലവിൽ 22 ടീമുകളാണ് നോക്കൗട്ടിൽ പ്രവേശിച്ചിരിക്കുന്നത്.

ഇന്ന് രാത്രി 12.30ന് ദക്ഷിണാഫ്രിക്കയും കാനഡയും തമ്മിലാണ് ആദ്യ നോക്കൗട്ട് പോരാട്ടം. ഓരോ ജയവും സമനിലയും തോൽവിയുമായി ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക നോക്കൗട്ടിലെത്തിയത്. നിർണായകമായ അവസാന മത്സരത്തിൽ അവർ ദക്ഷിണ കൊറിയയെ തോൽപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് ടീം നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് കാനഡ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. ഒരു ജയം, ഒരു സമനില, ഒരു തോൽവി.

നാളെ രാത്രി 10.30ന് ബ്രസീൽ ജപ്പാനെ നേരിടും. തുടർന്നുള്ള ദിവസങ്ങളിൽ ജർമനി പരാഗ്വെയെയുമായും നെതർലാൻഡ്‌സ് മൊറോക്കോയോയുമായും ഫ്രാൻസ് സ്വീഡനുമായും ഏറ്റുമുട്ടും. നോർവേക്ക് ഐവറി കോസ്റ്റിനെയും അർജന്റീനക്ക് കേപ് വർദെയെയും യു എസിന് ബോസ്‌നിയ ആൻഡ് ഹെർസെഗോവിനെയെയും ഈജിപ്തിന് ആസ്‌ത്രേലിയയെയുമാണ് എതിരാളികളായി ലഭിച്ചിരിക്കുന്നത്.
സ്‌പെയിൻ, സ്വിറ്റ്‌സർലാൻഡ്, മെക്‌സിക്കോ എന്നിവയാണ് നോക്കൗട്ടിൽ ഇടംപിടിച്ച മറ്റ് ടീമുകൾ.

മെസ്സി ആദ്യ ഇലവനിൽ ഇല്ല
ഇന്ന് രാവിലെ 7.30ന് ജോർദാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനുള്ള അർജന്റീന ടീമിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം ലയണൽ മെസ്സിയുണ്ടാകില്ല. ഗ്രൂപ്പ് ജെ ജേതാക്കളായി ഇതിനകം നോക്കൗട്ട് ഘട്ടം ഉറപ്പാക്കിയ സാഹചര്യത്തിൽ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ മെസ്സിക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തത്. അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയാണ് ഇക്കാര്യം അറിയിച്ചത്. മെസ്സി പകരക്കാരനായി കളത്തിലിറങ്ങുമെന്ന് സ്‌കലോണി സൂചന നൽകി.
ഈ ലോകകപ്പിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ അർജന്റീന നേടിയ അഞ്ച് ഗോളുകളും മെസ്സിയുടെ വകയായിരുന്നു. 3-0ന് ജയിച്ച അൾജീരിയക്കെതിരായ ആദ്യ മത്സരത്തിൽ ഹാട്രിക് നേടിയ മെസ്സി ആസ്ത്രിയക്കെതിരായ രണ്ടാം മത്സരത്തിൽ ഇരട്ട ഗോളും സ്വന്തമാക്കി. ആറ് ലോകകപ്പുകളിൽ നിന്നായി മെസ്സിയുടെ ആകെ ലോകകപ്പ് ഗോൾ നേട്ടം 18 ആയി ഉയർന്നു. ഇതോടെ, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും (16) മറികടക്കാൻ 39കാരനു കഴിഞ്ഞു.

Content Highlights: The final line-up for the FIFA World Cup round of 32 is being determined today with crucial group stage deciders. South Africa faces Canada in the opening knockout match tonight while heavyweight fixtures like Brazil vs Japan are locked. Lionel Messi is rested for Argentina’s final group game.

---- facebook comment plugin here -----

Latest