Connect with us

Kerala

മന്ത്രിയുടെ പാനല്‍ തള്ളി; ഡോ. സജിതാറാണി കാര്‍ഷിക സര്‍വകലാശാല വി സി

മന്ത്രി ടി സിദ്ധിഖ് നല്‍കിയ മൂന്നുപേരുടെ പാനലിനെ പൂര്‍ണമായും അവഗണിച്ചാണ് ഗവര്‍ണര്‍ സജിതാ റാണിയെ നിയമിച്ചത്.

Published

|

Last Updated

തിരുവനന്തപുരം  | എംജി സാര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനു പിന്നാലെയാണ് കാര്‍ഷിക സര്‍വകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാന്‍സലറെ നിയമിച്ച് ലോക്ഭവന്‍.കൃഷിമന്ത്രി ടി സിദ്ധിഖ് നല്‍കിയ പേരുകള്‍ തള്ളിയാണ് അധ്യാപക പരിഷത്ത് നേതാവ് ഡോ.സജിതാറാണിയ കാര്‍ഷി സര്‍വകലാശാല വി സിയായി നിയമിച്ചിരിക്കുന്നത്. മന്ത്രി ടി സിദ്ധിഖ് നല്‍കിയ മൂന്നുപേരുടെ പാനലിനെ പൂര്‍ണമായും അവഗണിച്ചാണ് ഗവര്‍ണര്‍ സജിതാ റാണിയെ നിയമിച്ചത്.

 

ബി അശോകിനെ മാറ്റിയ ഒഴിവിലേക്ക് ചട്ടം പാലിക്കാതെയാണ് നിയമനമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സജിതാ റാണിക്ക് താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളജിലെ ഡീനാണ് ടി സജിതാ റാണി.

Content Highlights: The Governor has appointed Dr Sajitha Rani as the Vice Chancellor of Kerala Agricultural University. This decision completely bypassed the three-member panel proposed by Agriculture Minister T Siddique. Dr Sajitha Rani currently serves as the Dean at Padannakad Agricultural College.

 

---- facebook comment plugin here -----

Latest