Connect with us

Kerala

സര്‍ക്കാര്‍ പാനല്‍ അവഗണിച്ച് ഡോ.സജിതാറാണിയെ നിയമിച്ച നടപടി ജനാധിപത്യ വിരുദ്ധം; നിയമനടപടി ആലോചിക്കും: മന്ത്രി റോജി എം ജോണ്‍

കേന്ദ്രസര്‍ക്കാര്‍ ചാന്‍സലര്‍മാരെ ഉപയോഗിച്ചുകൊണ്ട് സര്‍വകലാശാലകളുടെ അധികാരം പിടിച്ചടക്കാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു

Published

|

Last Updated

തിരുവനന്തപുരം |  കൃഷി മന്ത്രി നല്‍കിയ പാനല്‍ തള്ളി കാര്‍ഷിക സര്‍വകലാശാ വി സിയായി ബിജെപി ബന്ധമുള്ള ഡോ.സജിതാറാണിയെ നിയമിച്ചതില്‍ വിമര്‍ശമുയരുനന്ു. സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകളില്‍നിന്ന് മെറിറ്റ് നോക്കി വിസിയെ കണ്ടെത്തേണ്ടതിന് പകരം, അധ്യാപക പരിഷത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സജിതാ റാണിയെ തിരഞ്ഞെടുത്ത ഗവര്‍ണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ആരോപിച്ചു.വിസി നിയമനം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റ് മറികടന്നാണ് ഗവര്‍ണര്‍ ഈ നിയമനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ചാന്‍സലര്‍മാരെ ഉപയോഗിച്ചുകൊണ്ട് സര്‍വകലാശാലകളുടെ അധികാരം പിടിച്ചടക്കാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.സര്‍വകലാശാലകളില്‍ നടത്തുന്ന ഇത്തരത്തിലുള്ള രാഷ്ട്രീയ നിയമനങ്ങളോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഗവര്‍ണറുടെ നിയമനത്തെ കോടതിയില്‍ ചോദ്യംചെയ്യുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു തീരുമാനിക്കുമെന്നും റോജി എം. ജോണ്‍ അറിയിച്ചു.

#KeralaAgriculturalUniversity #RojiMJohn #GovernorVsGovernment #VCAppointment #KeralaPolitics #LegalAction

Content Highlights: Higher Education Minister Roji M John condemned the Governor’s appointment of Dr Sajitha Rani as Agricultural University VC. He stated that bypassing the government panel violates democratic principles and serves central political interests. The state will consider challenging the move legally.

 

---- facebook comment plugin here -----

Latest