Connect with us

National

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ പ്രകമ്പനം

ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഭൂചലനം വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ജനങ്ങള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി |  അഫ്ഗാനിസ്ഥാനിലുണ്ടാ ഭൂചലനത്തില്‍ ഡല്‍ഹി, ജമ്മു കശ്മീര്‍ തുടങ്ങി ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശനിയാഴ്ച വൈകുന്നേരം ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത് രേഖപ്പെടുത്തിയതായി നാഷണല്‍സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം, വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജുര്‍മിന് 43 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനം ഉണ്ടായത്.

അഫ്ഗാനിസ്ഥാന്‍തലസ്ഥാനമായ കാബൂളിലും കിഴക്കന്‍ പ്രവിശ്യകളായ ഖോസ്ത്, നംഗര്‍ഹാര്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ്, സ്വാത്, ഹംഗു, വടക്കന്‍ വസീരിസ്ഥാന്‍, ചിത്രാല്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി.

ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഭൂചലനം വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ജനങ്ങള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നേരത്തെ, ഫെബ്രുവരിയിലും അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി-എന്‍സിആര്‍ മേഖലകളിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

 

വെനസ്വേലയില്‍ 920 പേരുടെ മരണത്തിനിടയാക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഇരട്ട ഭൂചലനം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടുമൊരു ഭൂചലനം ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വെനസ്വേലയില്‍ ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായത്.

#Earthquake #AfghanistanEarthquake #DelhiTremors #JammuKashmir #NorthIndia #BreakingNews

Content Highlights: A strong 6.2 magnitude earthquake centered in northeastern Afghanistan hit on Saturday evening. Powerful tremors were felt across North India, including Delhi and Jammu Kashmir, causing residents to flee buildings in panic. Tremors were also reported in Kabul and multiple regions of Pakistan.

---- facebook comment plugin here -----

Latest