International
പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ക്യാമ്പിന്റെ പ്രവേശന കവാടത്തിലേക്ക് ഇടിച്ചുകയറ്റി സ്‌ഫോടനം നടത്തിയ ശേഷമായിരുന്നു ആക്രമണം
കറാച്ചി | ശനിയാഴ്ച വൈകുന്നേരം കറാച്ചിയിലെ സുരക്ഷാ താവളത്തിന് നേരെ അത്യാധുനിക ആയുധങ്ങളുമായി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് അര്‍ദ്ധസൈനികരും അത്രതന്നെ ഭീകരരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കറാച്ചിയുടെ കിഴക്കന്‍ മേഖലയിലുള്ള അര്‍ദ്ധസൈനിക വിഭാഗമായ ‘റേഞ്ചേഴ്‌സിന്റെ’ ക്യാമ്പിലേക്കാണ് അഞ്ചോ ആറോ പേരടങ്ങുന്ന ഭീകരസംഘം അതിക്രമിച്ചു കയറിയത്.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ക്യാമ്പിന്റെ പ്രവേശന കവാടത്തിലേക്ക് ഇടിച്ചുകയറ്റി സ്‌ഫോടനം നടത്തിയ ശേഷമായിരുന്നു ആക്രമണം.ആക്രമണത്തില്‍ മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സിന്ധ് പോലീസ് മേധാവി ജാവേദ് ആലം ഒദോ മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു. കൂടാതെ, സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് ഭീകരരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
Content Highlights: A group of heavily armed terrorists attacked a paramilitary Rangers camp in eastern Karachi on Saturday evening. The attackers rammed an explosive-laden vehicle into the facility’s entrance gate before initiating a fierce gun battle. Sindh Police Chief Javed Alam Odho confirmed that three Rangers personnel and three terrorists were killed in the encounter.



