Connect with us

Editors Pick

ലോകത്തിലെ ഏറ്റവും മികച്ച 10 ഫ്രോസൺ ഡെസേർട്ടുകളുടെ പട്ടികയിൽ ഇടം പിടിച്ച് നമ്മുടെ 'കുൽഫി'

ഇന്ത്യയുടെ സമ്പന്നമായ ഡെസേർട്ട് പാരമ്പര്യത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരമാണ് ഈ റാങ്കിങ്ങിലൂടെ ലഭിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ആഗോള ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ലോകത്തിലെ ഏറ്റവും മികച്ച ഫ്രോസൺ ഡെസേർട്ടുകളുടെ (World’s Best Frozen Desserts) ഏറ്റവും പുതിയ റാങ്കിങ് വിവരങ്ങൾ പുറത്തുവിട്ടു. വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകൾ ആശ്രയിക്കുന്ന മികച്ച തണുത്ത വിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ പരമ്പരാഗത മധുരമായ കുൽഫി (Kulfi) ഏഴാം സ്ഥാനം സ്വന്തമാക്കി. ആഗോളതലത്തിൽ ശ്രദ്ധനേടിയ ഈ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ഇംഗ്ലണ്ടിൽ നിന്നുള്ള ക്ലോറ്റഡ് ക്രീം ഐസ്ക്രീം ആണ്.

ഇന്ത്യയുടെ സമ്പന്നമായ ഡെസേർട്ട് പാരമ്പര്യത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരമാണ് ഈ റാങ്കിങ്ങിലൂടെ ലഭിച്ചിരിക്കുന്നത്. കുൽഫിയുടെ വിവിധ രൂപങ്ങൾ ലോകത്തിലെ മികച്ച ഫ്രോസൺ ഡെസേർട്ടുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ക്ലാസിക് കുൽഫിക്ക് പുറമെ ജനപ്രിയ വിഭവമായ കുൽഫി ഫലൂഡ മുപ്പത്തിമൂന്നാം സ്ഥാനം സ്വന്തമാക്കി. പരമ്പരാഗതമായി മൺപാത്രങ്ങളിൽ തയ്യാറാക്കുന്ന മട്ക കുൽഫി എഴുപത്തിനാലാം സ്ഥാനത്തുമുണ്ട്. ഇത് ഇന്ത്യൻ ഫ്രോസൺ വിഭവങ്ങൾക്ക് ആഗോളതലത്തിലുള്ള ജനപ്രീതി വ്യക്തമാക്കുന്നു.

ഇറ്റലിയിൽ നിന്നുള്ള ജലാറ്റോ അൽ പിസ്റ്റാച്ചിയോ രണ്ടാം സ്ഥാനവും തുർക്കിയുടെ ദൊന്തുർമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അമേരിക്കയിൽ നിന്നുള്ള ഫ്രോസൺ കസ്റ്റാർഡ് ആണ് നാലാം സ്ഥാനത്ത്. പെറുവിൽ നിന്നുള്ള ക്രെമൊലാഡ അഞ്ചാം സ്ഥാനത്തും ഇറ്റലിയുടെ ജലാറ്റോ അല്ല നൊസിയോള ആറാം സ്ഥാനത്തുമെത്തി. എട്ടാം സ്ഥാനം ഇറ്റലിയുടെ തന്നെ ജിയാന്ദുയ ജലാറ്റോ സ്വന്തമാക്കിയപ്പോൾ ഒൻപതാം സ്ഥാനത്ത് ഇറ്റലിയിൽ നിന്നുള്ള ടാർട്ടുഫോ ഡി പിസ്സോ ഇടംപിടിച്ചു. പെറുവിന്റെ ക്വൂസോ ഹെലാഡോ ആണ് ആദ്യ പത്ത് റാങ്കുകളുടെ പട്ടികയിൽ അവസാന സ്ഥാനത്തുള്ളത്.

മധ്യകാല യൂറോപ്പിൽ ഭക്ഷണത്തിന് ശേഷം കഴിക്കുന്ന ഒരു കോഴ്സായി വികസിച്ച ഡെസേർട്ട് എന്ന പദം പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് വാക്കായ ഡെസ്സെർവിർ എന്നതിൽ നിന്നാണ് രൂപപ്പെട്ടത്. മേശ വൃത്തിയാക്കുക എന്നാണ് ഈ വാക്കിന്റെ അർത്ഥം. വിവിധ രാജ്യങ്ങളിലെ പ്രാദേശിക വിഭവങ്ങളും അവയ്ക്ക് പിന്നിലെ തനിമയും കരവിരുതും പരിഗണിച്ചാണ് ടേസ്റ്റ് അറ്റ്‌ലസ് പുതിയ പട്ടിക തയ്യാറാക്കിയത്.

 

Content Highlights:

TasteAtlas has released its latest ranking of the world’s top 10 best frozen desserts. England’s clotted cream ice cream secured the number one spot, while Italy’s gelato variations followed closely. India’s traditional kulfi achieved global recognition by ranking 7th on the prestigious list. Other Indian variations like Kulfi Falooda and Matka Kulfi also successfully featured in the extended rankings.

---- facebook comment plugin here -----

Latest