Connect with us

Ongoing News

ഒരു ഗോളില്‍ പനാമയെ പറത്തി; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി ക്രൊയേഷ്യ

ആന്റെ ബുഡ്മിര്‍ ആണ് രണ്ടാം പകുതിയുടെ ഒമ്പതാം മിനുട്ടില്‍ ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയത്.

Published

|

Last Updated

ടൊറോന്റോ | പനാമയെ തോല്‍പ്പിച്ച് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി ക്രൊയേഷ്യ. ഗ്രൂപ്പ് എലിലെ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രോട്ടുകള്‍ പനാമയെ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരവും തോറ്റ പനാമ ഇതോടെ ലോകകപ്പ് 2026ല്‍ നിന്ന് പുറത്തായി.

പകരക്കാരനായി ഇറങ്ങിയ ആന്റെ ബുഡ്മിര്‍ ആണ് രണ്ടാം പകുതിയുടെ ഒമ്പതാം മിനുട്ടില്‍ ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയത്. ജോസിപ് സ്റ്റാനിസികില്‍ നിന്നുള്ള പാസ് സ്വീകരിച്ച ബുഡിമിര്‍ ഇടത് മൂലയിലെ ക്ലോസ് റേഞ്ചില്‍ നിന്ന് ഇടങ്കാലനടിയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ തോല്‍വിയോടെയാണ് ക്രൊയേഷ്യ തുടങ്ങിയത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടായിരുന്നു പരാജയം. പോരാട്ടവീര്യം കാഴ്ചവച്ചിട്ടും രണ്ടിനെതിരെ നാല് ഗോളിനാണ് ഇംഗ്ലീഷുകാരോട് അടിയറവ് പറയേണ്ടി വന്നത്.

രണ്ടാം മത്സരത്തിലെ ജയത്തോടെ ക്രൊയേഷ്യ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിന്റെ 200-ാമത്തെ അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്.

Content Highlights:
Croatia secured a vital 1-0 victory over Panama to keep their knockout qualification hopes alive. The lone goal of the match proved decisive in a fiercely contested encounter. This crucial win rejuvenates Croatia’s campaign as they move forward.

Latest