Connect with us

From the print

ഫ്രാന്‍സ്, നോര്‍വെ നോക്കൗട്ടില്‍; ഡബിളടിച്ച് എംബാപ്പെയും ഹാലന്‍ഡും

രണ്ട് ഗോളുകൾ നേടിയ എംബാപ്പെ 16 ഗോളുകളുമായി മിറോസ്ലാവ് ക്ലോസെക്കൊപ്പമെത്തി. 14, 54 മിനുട്ടുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. 66ാം മിനുട്ടില്‍ ഡെംബെലെ പട്ടിക പൂർത്തിയാക്കി.

Published

|

Last Updated

ഫിലാഡല്‍ഫിയ | കനത്ത മഴയെ തുടർന്ന് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ട ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐയിലെ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഇറാഖിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ട് റൗണ്ടിൽ കടന്നു. രണ്ട് ഗോളുകൾ നേടിയ എംബാപ്പെ 16 ഗോളുകളുമായി മിറോസ്ലാവ് ക്ലോസെക്കൊപ്പമെത്തി. 14, 54 മിനുട്ടുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. 66ാം മിനുട്ടില്‍ ഡെംബെലെ പട്ടിക പൂർത്തിയാക്കി.

ഇന്നലെ പുലർച്ചെ 5.30ന് നടന്ന ഗ്രൂപ്പ് ഐയിലെ മറ്റൊരു മത്സരത്തിൽ നോർവെ സെനഗലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. എർലിംഗ് ഹാലന്‍ഡിന്റെ ഇരട്ട ഗോളുകളും മാർക്കസ് പീഡേഴ്‌സിന്റെ ഏക ഗോളുമാണ് ടീമിന് ജയമൊരുക്കിയത്. സെനഗലിനായി ഈസ്മാഈല സാർ രണ്ട് ഗോളുകൾ നേടി.

ഗ്രൂപ്പ് ജെയിലെ മത്സരത്തില്‍ ഇരട്ട ഗോളുകൾ നേടി ആസ്ത്രിയക്കെതിരെ അർജന്റീനക്ക് വിജയം സമ്മാനിച്ച് നായകൻ ലയണൽ മെസ്സി. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും രണ്ട് ഗോളുകള്‍ നേടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മറികടന്നു. ലോകകപ്പിൽ തുടർച്ചയായ ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും താരം സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ടീം നോക്കൗട്ട് റൗണ്ടിൽ കടന്നു.

Content Highlights: France advanced to the FIFA World Cup knockout round after defeating Iraq 3-0 with a brilliant brace from Kylian Mbappe. Norway also secured a spot by beating Senegal 3-2 behind Erling Haaland’s twin strikes. Meanwhile, Lionel Messi overcame an early penalty miss to score twice against Austria, steering Argentina into the knockouts.

Latest